Tuesday, June 17, 2008

അതിരില്ലാത്ത രതികല്പനകള്‍

രതിയുടെ അതിര്‍ തേടി ഒരു യാത്ര ....
അതിന് യഥാര്‍ത്ഥ രതിക്കെന്തു അതിര്‍ അല്ലെ ?!
ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ പെട്ടു ഉഴലുമ്പോള്‍ എപ്പോഴോ എവിടെയോ വെച്ചു രതി എന്ന ആ സുന്ദരസുരഭിലനിമിഷം ആസ്വദിക്കുന്നതിനോടൊപ്പം കൂടിച്ചേരുന്ന ചില ജനതിക ഗുണങ്ങള്‍ ... ജീവനായ് രൂപപ്പെട്ടു ... പിന്നീട് ജീവിയായ് പിറന്നു വീഴുന്നു... അതില്‍ മുല്യം കൂടിയതാകട്ടെ നാമടക്കമുള്ള മനുഷ്യകുലം !
ഈ ജനനം പ്രപഞ്ചത്തിനോ സ്വന്തം കുലത്തിനുതന്നെയോ നല്ലതിനോ ചീത്തക്കോ എന്ന് ജനനം നല്‍കിയവര്‍ക്ക്‌ പ്രവചിക്കാന്‍ സാധിക്കാതെ പിറന്നു വീണ മാംസപിണ്ടം ...
അനാഥം ... നാഥം ഏത് തന്നെ ആയാലും ആ കുരുന്നിന് ജീവശ്വാസവും ആഹാരവും തന്നെ പ്രധാനം ...
ആണോ പെണ്ണോ അതോ രണ്ടും ചേര്‍ന്നതോ എന്ന് വിവക്ഷിക്കാന്‍ അതിനൊരു പേരു കിട്ടുന്നതില്‍ നിന്നും തുടങ്ങുന്നു മറ്റൊരു ജന്മം ...
നിഷ്കളങ്ങതയില്‍ നിന്നും തിരിച്ചറിവിന്റെ കളനകതയിലെത്താനുള്ള സമയ ദൈര്‍ഗ്യം ചുറ്റ്‌ പാടുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നു ആ ഇരുകാലി ........

( തുടരും എന്നുള്ള വിശ്വാസത്തോടെ ഇന്നത്തേക്ക് വിട !)